2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ജാഗ്രതാ സമിതി

ജാഗ്രത സമിതി

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായുള്ള പ്രാദേശികതല സംരക്ഷണ വേദി

എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി സമിതികൾ പ്രവർത്തിക്കാവുന്നതാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  • സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും അവകാശനിഷേധത്തിനും എതിരെ ശക്തമായ ഇടപെടലുകളും പരിഹാരത്തിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കുകയും ചെയ്യുക.
  • സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തര ഇടപെടലുകൾ വഴിയോ സഹായസംവിധാനങ്ങൾ വഴിയോ പരിഹാരമുണ്ടാക്കുകയും ചെയ്യുക.
  • ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികളും പ്രശ്നങ്ങളും ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് എത്തിക്കുകയും തുടർപ്രവർത്തനങ്ങളിലൂടെ ഇതിന്റെ ഫലം താഴെത്തലം വരെ എത്തിക്കുകയും ചെയ്യുക.
  • സ്ത്രീകളെയും പെൺകുട്ടികളെയും വിവിധ അവകാശ സംരക്ഷണത്തിനുള്ള സർക്കാർ തലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക.
  • ഏകദേശം ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങളെ ജാഗ്രത സമിതിയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സാധ്യമാക്കുക.
  • സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ പ്രശ്നങ്ങളുണ്ടാകാത്ത സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
  • ലക്ഷ്യപ്രാപ്തിക്കായി വിവിധയിനത്തിലുള്ള കൂട്ടായ്മകൾ ഉണ്ടാക്കുകയും ജനകീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
  • സ്ത്രീ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കുക.

ജാഗ്രത സമിതി ഘടന

ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി

പഞ്ചായത്തുതല സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.

ചെയർപേഴ്സൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺ വൈസ് പ്രസിഡന്റ്
കൺവീനർ ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിതാ ശിശു വികസന വകുപ്പ്
കോ-കൺവീനർ പഞ്ചായത്ത് സെക്രട്ടറി
അംഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
അംഗം അഭിഭാഷക
അംഗം സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
അംഗം എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
അംഗം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
അംഗം സി.ഡി.എസ് ചെയർപേഴ്സൺ
അംഗം വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ

പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ

ക്രമ നം.പദവിപേര്ഫോൺ നമ്പർ
1ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീ വി.എൻ രാജേഷ്  
2വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്സജിത സുനിൽകുമാർ  
3കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർജിനി  
4കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറിസുരേഷ് കെ.എസ്  
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺരഹ്ന സഞ്ചൽ  
6അഭിഭാഷക  
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ -
8എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക  
9പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ  
10സി.ഡി.എസ് ചെയർപേഴ്സൺ  
11വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ--

വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി

തദ്ദേശഭരണതലത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപപ്പെടുത്തുന്ന ജാഗ്രതസമിതിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ ജാഗ്രത സമിതി.

വാർഡുതല സമിതിയുടെ പൊതുയോഗം ഗ്രാമസഭകളോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സൗകര്യാർത്ഥം സംഘടിപ്പിക്കാവുന്നതാണ്.

വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി ഘടന

ചെയർപേഴ്സൺ വാർഡ് മെമ്പർ / കൗൺസിലർ
വൈസ് ചെയർപേഴ്സൺ എ.ഡി.എസ് പ്രസിഡന്റ് / തെരഞ്ഞെടുക്കപ്പെടുന്ന വനിത
കൺവീനർ അങ്കണവാടി വർക്കർ / വർക്കറുടെ അഭാവത്തിൽ സഹായി / മറ്റ് വനിതാ കമ്മ്യൂണിറ്റി വർക്കർ (ആശ / എസ്.സി / എസ്.ടി പ്രമോട്ടർ / പ്രേരക്)
ജോയിന്റ് കൺവീനർ വാർഡ് തല സമിതി തീരുമാനിക്കുന്ന പ്രകാരം
അംഗം പൊതുസമ്മതനായ ഒരാൾ (ഡോക്ടർ / അഭിഭാഷകൻ / റിട്ടയർഡ് ഉദ്യോഗസ്ഥർ)
അംഗം സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല / ക്ലബ്ബുകൾ / സമാജങ്ങൾ)
അംഗങ്ങൾ പ്രധാന രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീയായിരിക്കണം)
അംഗം എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി (ഒരാൾ)
എക്സ് ഒഫീഷ്യോ അംഗം വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
എക്സ് ഒഫീഷ്യോ അംഗം വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
എക്സ് ഒഫീഷ്യോ അംഗം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക / കൗൺസിലർ
എക്സ് ഒഫീഷ്യോ അംഗം വാർഡ് വികസന സമിതി കൺവീനർ
അംഗം ബാലസഭ / സഭാ പ്രസിഡന്റ്
പ്രധാന അറിയിപ്പ്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, അവകാശ സംരക്ഷണം, പരാതികളിൽ ആവശ്യമായ ഇടപെടൽ, ബന്ധപ്പെട്ട നിയമപരിരക്ഷാ സംവിധാനങ്ങളിലേക്കുള്ള കൈമാറ്റം എന്നിവയിൽ ജാഗ്രത സമിതി പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്നു.