കാഴ്പ്പാടും ദൌത്യവും

“കൃഷിയെ ആധാരമാക്കി സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി സമതുലിതത്വം ഉറപ്പുവരുത്തി, സ്വയംപര്യാപ്തവും സുസ്ഥിരവുമായ സമഗ്ര വികസനം കൈവരിച്ച പുത്തൻചിറ ഗ്രാമപഞ്ചായത്ത്.”

ദൗത്യം (Mission)

  • കൃഷിയും അനുബന്ധ മേഖലകളും ശക്തിപ്പെടുത്തി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക.
  • ജൈവകൃഷി, ജലസംരക്ഷണം, പ്രകൃതി സൗഹൃദ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
  • സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ പങ്കാളിത്തത്തോടെ തൊഴിലും വരുമാനവും വർധിപ്പിക്കുക.
  • അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം എന്നിവ ഉറപ്പാക്കി ജനക്ഷേമം ഉയർത്തുക.
  • സുതാര്യവും ജനപങ്കാളിത്തപരവുമായ ഭരണത്തിലൂടെ ഗ്രാമത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക.