LEGAL PROVISIONS
♻️
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
| 🏛️ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ | 🏢 കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ | 📋 വകുപ്പ് വിശദാംശം | ⚙️ നടപടി ക്രമം | 🔧 മറ്റ് നടപടികൾ | ⚖️ പിഴ / ശിക്ഷ | 👤 പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി | 📌 പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി |
|---|---|---|---|---|---|---|---|
| 219എഡി | 326D | യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി വീഴ്ചവരുത്തിയ വ്യക്തിയെ കേട്ട് പിഴ ചുമത്തൽ | ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ് | പ്രതിമാസം യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219ബി | 327 | നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219കെ | 337 | ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | മലിനജലം ഒഴുക്കിവിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുക | അയ്യായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എച്ച് | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | — | ₹10,000 വരെ പിഴ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | — |
| 219എ | 334എ | ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമം കൈകാര്യം ചെയ്യാത്തത് (BWG) | പ്രോസിക്യൂഷൻ | കെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ | 6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, ആയിരം രൂപയിൽ കുറയാത്ത പിഴയോ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് |
🌱 ശ്രദ്ധിക്കേണ്ടത് ♻️ മാലിന്യം നിർദേശിച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുക. 💰 യൂസർ ഫീസ് കൃത്യമായി അടയ്ക്കുക. 🚯 പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്. 💧 മലിനജലം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കരുത്. |