പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

വി.എൻ രാജേഷ്

പ്രസിഡൻ്റ്

ഷാജു ടി.എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രഹ്ന സഞ്ചൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സി.എൻ പ്രദീപ് കുമാർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കെ.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

സജിത സുനിൽകുമാർ

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം-പുത്തൻചിറ 

ജില്ല - തൃശ്ശൂർ

താലൂക്ക് -മുകുന്ദപുരം

വാർഡ് - 16

ജനസംഖ്യ - 

നിയമസഭാമണ്ഡലം - കൊടുങ്ങല്ലൂർ

ലോകസഭാ മണ്ഡലം-  ചാലക്കുടി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

എന്ന പ്രദേശത്തിന്റെ പേരിനും ചരിത്രത്തിനും നിരവധി ഐതിഹ്യങ്ങളും ചരിത്രപരമായ ബന്ധങ്ങളും ഉണ്ട്. പുരാതനകാലത്ത് മഹാദേവർപട്ടണം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, പെരുമാക്കന്മാർ നിർമിച്ച “പുത്തൻ ചിറ”യെ ആസ്പദമാക്കി പിന്നീട് പുത്തൻചിറയായി അറിയപ്പെട്ടു. ചേരർ, സാമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ തുടങ്ങിയ ഭരണാധികാരികളുടെ കീഴിൽ വിവിധ കാലങ്ങളിൽ ഈ പ്രദേശം ഭരിക്കപ്പെട്ടു. 1761 മുതൽ 1949 വരെ കൊച്ചിയാൽ ചുറ്റപ്പെട്ടിരുന്ന ഏക തിരുവിതാംകൂർ ഗ്രാമമായിരുന്നു പുത്തൻചിറ. കൃഷി പ്രധാനജീവനോപാധിയായ ഇവിടെ സ്വാതന്ത്ര്യസമരവും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും ശക്തമായി സ്വാധീനം ചെലുത്തി. വിവിധ മതവിഭാഗങ്ങൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഈ പഞ്ചായത്തിൽ നിരവധി പുരാതന ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നു.

കൂടുതൽ വായിക്കുക